കേരളത്തിൽ അടുത്ത ഒരാഴ്ച നേരിയ മഴക്കു സാധ്യത

At Malayalam
0 Min Read

മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. അതിനാൽ അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത്‌ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുകയും തുടർന്നുള്ള ദിവസങ്ങളിൽ ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ഒക്ടോബർ 20 ഓടെ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുമുണ്ട്. ഒക്ടോബർ 22 ഓടെ മധ്യ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദമായും തുടർന്ന് ഒക്ടോബർ 24 ഓടുകൂടി തീവ്രന്യൂനമർദ്ദമായും ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.

Share This Article
Leave a comment