സംഗീത കോളജിൽ ഗസ്റ്റ് ലക്ചർ        

At Malayalam
0 Min Read

തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജിലെ വയലിൻ വിഭാഗത്തിൽ ഒഴിവുള്ള ഗസ്റ്റ് ലക്ചർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് ഒക്ടോബർ 23 ന് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്ക് രാവിലെ 10 മണിക്ക് കോളജിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെുടക്കാം. ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ആയിരിക്കണം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.

Share This Article
Leave a comment