തീവ്രന്യൂനമർദ്ദം ചെന്നൈയ്ക്ക് അരികെ; തമിഴ്നാട്, കേരളം, കർണാടക സംസ്ഥാനങ്ങളിൽ മഴ കനക്കും

At Malayalam
1 Min Read

ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദമായതോടെ തമിഴ്നാട്ടിലും കേരളത്തിലും കർണാടകയിലും കനത്ത മഴക്ക് സാധ്യത. ചെന്നൈ തീരത്തിന് സമീപമാണ് ഇപ്പോൾ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്.

ചെന്നൈയിലും തമിഴ്നാടിന്റെ കിഴക്കൻ തീരപ്രദേശങ്ങളിലും മഴ ശക്തമാണ്. പലയിടത്തും വെള്ളക്കെട്ടുകൾ ഉണ്ടായിട്ടുണ്ട്. ബംഗളൂരുവിലും ഇന്നലെ മഴ ശക്തമായിരുന്നു. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.

കേരളതീരത്ത് ഇന്നു രാത്രിവരെ കള്ളക്കടൽ പ്രതിഭാസം തുടരുമെന്ന് ദേശീയ സമുദ്ര നിരീക്ഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടലിനെ തുടർന്ന് സംസ്ഥാനത്തെ തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമാണ്. കൊല്ലം, തിരുവനന്തപുരം തീരങ്ങളിൽ ചുവപ്പു ജാഗ്രതയും മറ്റു ജില്ലകളുടെ തീരങ്ങളിൽ ഓറഞ്ച് ജാഗ്രതാ നിർദേശവും നിലവിലുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment