മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു. നിത്യഹരിത നായകൻ പ്രേംനസീർ ആദ്യമായി നായകനായി അഭിനയിച്ചപ്പോൾ നായികയായത് കോമളമായിരുന്നു. ഏറെ നാളായി അസുഖ ബാധിതയായി ചികിത്സയിൽ ആയിരുന്നു.
1955 ൽ റിലിസ് ചെയ്ത ന്യൂസ് പേപ്പർ ബോയ് ആണ് കോമളത്തിൻ്റെ ശ്രദ്ധേയമായ സിനിമ. സന്ദേഹി, വനമാല , ആത്മശാന്തി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.