വിമാനങ്ങളിൽ ‘ ബോംബ് ‘ വച്ച 17 കാരൻ പിടിയിൽ

At Malayalam
1 Min Read

സകല വിമാനങ്ങളിലും ബോംബു വച്ചിട്ടുണ്ടന്ന വ്യാജ സന്ദേശം നൽകി, കഴിഞ്ഞ 3 ദിവസങ്ങളിൽ ഇന്ത്യൻ വ്യോമയാന മേഖലയെ ആകെ പിടിച്ചുലച്ചത് കേവലം ഒരു 17 കാരൻ. കൂട്ടുകാരന് പണി കൊടുക്കാൻ ചെക്കൻ ഒപ്പിച്ച കുസൃതികൾ വ്യോമയാന മേഖലയെ ആകെ താറുമാറാക്കി എന്നതാണ് വാസ്തവം. കൂട്ടുകാരനോടുള്ള വിരോധം മൂലം അവൻ്റെ പേരിൽ വ്യാജ അക്കൗണ്ട് തുറന്ന് അതു വഴിയാണ് മുഴുവൻ പണിയും ഒപ്പിച്ചത്.

മൂന്നു ദിവസത്തിനിടയിൽ 15 ഓളം വിമാനങ്ങളിലാണ് 17 കാരൻ ‘ബോംബു ‘ വച്ചത്. യാത്രക്കാർ ആശങ്കാകുലരാവുകയും വിമാനങ്ങളുടെ സമയക്രമം ആകെ താറുമാറാവുകയും ചെയ്തിരുന്നു. സർക്കാർ നിർദ്ദേശത്തെ തുടർന്ന് വ്യാജ അക്കൗണ്ട് എക്സ് നീക്കം ചെയ്തിട്ടുണ്ട്. അമേരിക്കയടക്കമുള്ള രാജ്യങ്ങൾ വ്യാജ ബോംബു ഭീഷണിയിൽ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.

Share This Article
Leave a comment