നടൻ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസൻസ് ആർ ടി ഒ സസ്പെൻഡ് ചെയ്തു. ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ കേസിലാണ് നടപടി. മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി മുഹമ്മദ് ഫഹീമിനാണ് പരിക്കേറ്റത്. കഴിഞ്ഞ മാസമായിരുന്നു അപകടം. സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ശ്രീനാഥിനെ കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിനെ സന്ദർശിച്ചതിന് പൊലിസ് ചോദ്യം ചെയ്യാൻ വിളിച്ചിരുന്നത്. മാസങ്ങൾക്കു മുമ്പ് ഒരു അവതാരകനെ തെറി വിളിച്ചതിനും സമൂഹ മാധ്യമങ്ങളിൽ പരിഹാസം ഏറ്റുവാങ്ങിയ നടനാണ് ശ്രീനാഥ് ഭാസി.