2024 – 25 അധ്യയന വർഷത്തെ ബി എസ് സി നഴ്‌സിംഗ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളജുകളിലേക്കും പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഈ മാസം 17ന് നടക്കും.
www.lbscentre.kerala.gov.in ലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ 16ന് വൈകിട്ട് അഞ്ചുവരെ ഓൺലൈനായി പുതിയ കോഴ്‌സ് / കോളജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. മുൻ അലോട്ട്‌മെന്റുകൾ വഴി പ്രവേശനം നേടിയർ എൻ ഒ സി (നിരാക്ഷേപപത്രം) ഹാജരാക്കണം. മുൻ അലോട്ട്‌മെന്റിൽ പങ്കെടുത്ത് അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടാത്തവരെ ഇതിൽ പരിഗണിക്കില്ല. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസ് അടച്ച് അതത് കോളേജുകളിൽ 19 നകം പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471- 2560363, 64.
