നവീൻ ബാബുവിൻ്റെ സഹോദരൻ ദിവ്യയ്ക്കെതിരെ പരാതി നൽകി , സംസ്ക്കാരം നാളത്തേക്ക് മാറ്റി

At Malayalam
1 Min Read

മരിച്ച നവീൻ ബാബുവിൻ്റെ സഹോദരൻ പ്രവീൺ ബാബു, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് പൊലീസിൽ പരാതി നൽകി. ദിവ്യ തൻ്റെ സഹോദരനെ ഭീഷണിപ്പെടുത്തിയതായും നവീൻ ബാബുവിൻ്റെ മരണത്തിൽ ദിവ്യയ്ക്കൊപ്പം പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിൻ്റെ പങ്കും അന്വേഷിക്കണമെന്നും അഭിഭാഷകനായ പ്രവീൺ ബാബു പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയ നവീൻ ബാബുവിൻ്റെ മൃതദേഹം ഇന്ന് പുലർച്ചയോടെ ബന്ധുക്കൾ ഏറ്റുവാങ്ങി പത്തനംതിട്ടയിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്ക്കാരം നാളെ ഉച്ചയോടെ മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് പത്തനംതിട്ടയിൽ എത്തിച്ച് മോർച്ചറിയിൽ സൂക്ഷിക്കും. നാളെ ജില്ലാ കളക്ടറേറ്റിൽ പൊതുദർശനത്തിനു വച്ച ശേഷം വീട്ടുവളപ്പിൽ സംസ്കാരിക്കാനാണ് നിലവിലെ തീരുമാനം.

നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ സംസ്ഥാനത്തുടനീളം കനത്ത പ്രതിഷേധമാണ് ഉണ്ടാകുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികൾ ആഹ്വാനം ചെയ്ത പ്രതിഷേധങ്ങൾക്കു പുറമേ സർവീസ് സംഘടനകളും കടുത്ത പ്രതിഷേധത്തിലാണ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ സംഭവത്തിൽ ഇതുവരേയും പരസ്യപ്രതികരണം ഒന്നും നടത്തിയിട്ടുമില്ല.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment