വിമാന സർവീസുകൾക്ക് തുടർച്ചയായ ബോംബ് ഭീഷണി

At Malayalam
1 Min Read

കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ രാജ്യത്ത് സർവീസ് നടത്തുന്ന 12 വിമാനങ്ങൾക്ക് ബോംബ് ഭീഷണി. അവസാനം ബംഗളുരുവിലേക്കുള്ള ആകാശ എയർ, ഡെൽഹി ഇൻഡിഗോ വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ക്യു പി 1335 ആകാശ എയർ വിമാനത്തിൽ 177 യാത്രക്കാരുണ്ട്. സന്ദേശത്തെ തുടർന്ന് വിമാനം അടിയന്തരമായി ഡെൽഹിയിൽ ഇറക്കുകയായിരുന്നു.

മുംബയിൽ നിന്നും ഡെൽഹിയിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനം ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇറക്കി. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചത് യാത്രക്കാരേയും ആശങ്കയിലാക്കിയിരിക്കുകയാണ്. ന്യൂയോർക്ക്, മസ്ക്കത്ത്, ജിദ്ദ എന്നിവിടങ്ങളിലേക്ക് രാജ്യത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നു പുറപ്പെടേണ്ടുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾക്കും സമാനമായ സന്ദേശങ്ങൾ ലഭിച്ചിരുന്നു.

നിരന്തരം ഇത്തരം സന്ദേശങ്ങൾ വരുന്നതിൽ കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്നും ഒട്ടും വൈകാതെ ഭീഷണി സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്തുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം പറയുന്നു.

Share This Article
Leave a comment