പിയർ എജ്യുക്കേറ്റർ / സപ്പോർട്ടർ ഒഴിവ്

At Malayalam
1 Min Read

ഹെപ്പറ്റൈറ്റിസ് ബി / സി പിയർ എഡ്യൂക്കേറ്റർ / സപ്പോർട്ടറിന്റെ ഒരു ഒഴിവിലേക്ക് വാക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത ഉള്ള, ഹെപ്പറ്റൈറ്റിസ് ബി, സി രോഗ ചികിത്സയിൽ ഇരിക്കുന്നവർക്കോ രോഗമുക്തി നേടിയവർക്കോ അഭിമുഖത്തിൽ പങ്കെടുക്കാം.

പ്രതിമാസ ഇൻസെൻ്റീവ് 10,000 രൂപ. പ്രാദേശിക ഭാഷയിൽ പ്രാവീണ്യവും ഇംഗ്ലീഷ് ഭാഷയിലും ഡാറ്റ എൻട്രിയിലും പ്രായോഗിക ജ്ഞാനവും ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 60 വയസ്സ്. ഒക്ടോബർ 23 രാവിലെ 10 ന് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ന്യൂട്രീഷൻ ഓഫീസ് കോൺഫറൻസ് ഹാളിൽ വച്ചാണ് അഭിമുഖം നടക്കുന്നത്.

ഹെപ്പറ്റൈറ്റിസ് ബി, സി രോഗബാധിതർക്ക് ചികിത്സ ഉറപ്പാക്കുക, അവർക്ക് ആവശ്യമായ മാനസിക – സാമൂഹിക പിന്തുണ നൽകുക, ചികിത്സയുടെ പ്രാധാന്യത്തെ പറ്റി ബോദ്ധ്യപ്പെടുത്തുകയും ഫോളോ അപ്പ് നടത്തുകയും ചെയ്യുക തുടങ്ങിയവയാണ് തൊഴിൽ ഉത്തരവാദിത്തങ്ങൾ. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൃത്യ സമയത്ത് ഹാജരാ കണമെന്ന് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Share This Article
Leave a comment