ഡ്രൈവർ കം അറ്റൻഡർ ഒഴിവ്

At Malayalam
0 Min Read

ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ വണ്ടിപെരിയാർ മൂന്നാർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് ഡ്രൈവർ കം അറ്റൻഡർ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. കുറഞ്ഞ യോഗ്യത എസ് എസ് എൽ സി യും എൽ എം വി ഡ്രൈവിംഗ് ലൈസൻസുമാണ്.

താല്പര്യമുള്ളവർ ഒക്ടോബർ 18 വ്യാഴാഴ്ച രാവിലെ 11- ന് തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും തിരിച്ചറിയൽ കാർഡും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. അഴുത, ദേവികുളം ബ്ലോക്കുകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക്  മുൻഗണന.

Share This Article
Leave a comment