ഉപതെരഞ്ഞെടുപ്പ് ; ബി ജെ പി തയ്യാറെന്ന് കെ സുരേന്ദ്രൻ

At Malayalam
1 Min Read

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകള്‍ക്കായി എന്‍ ഡി എ ഒരുങ്ങിയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. എന്‍ ഡി എ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയിൽ ഒരോ മണ്ഡലത്തിലും മൂന്നുപേരുടെ പേരുകളാണ് പരിഗണനയിലുള്ളതെന്നും അന്തിമ തീരുമാനം കേന്ദ്ര നേതൃത്വം എടുക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. എൻ ഡി എ യുദ്ധത്തിന് ഒരുങ്ങി നില്‍ക്കുകയാണ്.

പാലക്കാടും ചേലക്കരയിലും എന്‍ ഡി എ ജയിക്കും. ബിജെപി ചരിത്രത്തിലെ മികച്ച പ്രകടനം ഈ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാകും. ഓരോ മണ്ഡലത്തിലും മൂന്നു പേരുകൾ വീതം കൊടുത്തിട്ടുണ്ട്. വിജയ സാധ്യത കൂടുതൽ ഉള്ളവർ സ്ഥാനാർഥികളാകും. സ്ഥാനാർഥി തർക്കം കേരളത്തിൽ ഇല്ല. പാലക്കാട്‌ വോട്ടു മറിക്കൽ ഉണ്ടാകുമോ എന്ന് മാത്രമാണ് ആശങ്കയുള്ളത്. സംസ്ഥാന നേതൃത്വം കൊടുത്ത ലിസ്റ്റിനു പുറത്തു നിന്നും സ്ഥാനാർഥി വരാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Share This Article
Leave a comment