ഡയാലിസിസ് ടെക്നീഷ്യൻ ഒഴിവ്
കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കാസ്പ് സ്കീമിലേയ്ക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ സ്ഥാപനങ്ങളിലോ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലോ ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സിൽ ഡിപ്ലോമയോ ഡിഗ്രിയോ ഉണ്ടായിരിക്കണം. രജിസ്ട്രേഷനും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കാവുന്ന അവസാന തീയതി ഒക്ടോബർ 16 വൈകിട്ട് 5 മണി.
ഇന്റർവ്യൂ തീയതി കൊല്ലം സർക്കാർ മെഡിക്കൽ കോളജിന്റെ വെബ്സൈറ്റിൽ (www.gmckollam.edu.in) പ്രസിദ്ധീകരിക്കും. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും സഹിതം ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയിത്തിൽ അഭിമുഖത്തിന് ഹാജരാകണം.