നവരാത്രി ദിനത്തിൽ അമ്മ തൊട്ടിലിൽ പുതിയ അഥിതി എത്തി

At Malayalam
2 Min Read

നവരാത്രി ദിനത്തിൽ അമ്മ തൊട്ടിലിൽ പുതിയ അഥിതി എത്തി

ഈ ആഴ്ചയിലെ രണ്ടാമത്തെ പെൺകുഞ്ഞ്.. നവമി എന്നു പേരുമിട്ടു.

സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ നവരാത്രി ദിനത്തിൽ പുതിയ അഥിതിയെത്തി. ശനിയാഴ്ച രാത്രി 10 മണിയ്ക്കാണ് ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞ് സർക്കാരിൻ്റെ പരിചരണയ്ക്കായി കടന്നുവന്നത്.
കഴിഞ്ഞ തിങ്കളാഴ്ച്ചയും ഒരു പെൺകുഞ്ഞിനെ അമ്മതൊട്ടിലിൽ ലഭിച്ചിരിന്നു.

അറിവിന്റെയും വിദ്യയുടെയും ഉത്സവ നാളായ നവരാത്രി ദിനമായതിനാൽ കുഞ്ഞിന് നവമി എന്നു പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി അറിയിച്ചു. തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 609 -ാ മത്തെ കുട്ടിയാണ് പോറ്റമ്മമാരുടെ സംരക്ഷണയ്ക്കായി ഇപ്പോൾ എത്തിയത്.

- Advertisement -

​അഥിതിയുടെ വരവ് അറിയിച്ച് ദത്തെടുക്കൽ കേന്ദ്രത്തിൽ സന്ദേശം എത്തിയ ഉടനെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരും ആയമാരും സുരക്ഷാ ജീവനക്കാരും ചേർന്ന് ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ച കുട്ടിയെ വിദഗ്ധ ആരോഗ്യ പരിശോധനകൾക്കായി തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയിൽ എത്തിച്ചു. പരിശോധനകൾക്കു ശേഷം കുഞ്ഞ് നിലവിൽ എസ് എ റ്റി ആശുപത്രിയിൽ പരിചരണത്തിലാണ്.

ഈ വർഷം ഇതുവരെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന പതിനഞ്ചാമത്തെ കുട്ടിയാണ് നവമി. ഒന്നര വർഷത്തിനിടയിൽ 108 കുട്ടികളെ നിയമപരമായും സുതാര്യവുമായി ദത്ത് നൽകൽ നടത്തിയിട്ടുണ്ട്.

കുട്ടിയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment