തമിഴ്നാടിനു മുകളിൽ ചക്രവാത ചുഴി.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ ചക്രവാതചുഴി ഇന്ന് ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. വീണ്ടും ശക്തി പ്രാപിച്ച് തമിഴ് നാട്, ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്.
ചെന്നൈ, പുതുച്ചേരി ഉൾപ്പെടെയുള്ള തമിഴ്നാട്, ആന്ധ്രാ തീരങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത പ്രവചിക്കുന്നു.
കേരളത്തിൽ മിതമായ മഴയ്ക്ക് എല്ലാ ജില്ലകളിലും സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴ വരും ദിവസങ്ങളിലും തുടരും.