വർക്കലയിൽ ഹോട്ടൽ ഭക്ഷണം കഴിച്ച 22 പേർ ആശുപത്രിയിൽ

At Malayalam
1 Min Read

തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ഭക്ഷ്യവിഷബാധയേറ്റ് 22 പേർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ. ന്യൂ സ്പൈസി, എലഫൻ്റ് ഈറ്ററി ഹോട്ടലുകളിൽ നിന്ന് ചിക്കൻ അൽഫാം, കുഴിമന്തി എന്നിവ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ആശുപത്രിയിൽ ഉള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

രണ്ടു ഹോട്ടലുകളും പ്രവർത്തിക്കുന്നത് ഒരേ മാനേജ്മെൻ്റിന് കീഴിലാണ്. ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി രണ്ടു ഹോട്ടലുകളും അടപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ ന്യൂ സ്‌പൈസിയിൽ നിന്നും ആഹാരം കഴിച്ച 100 ഓളം പേർക്ക് ഭക്ഷ്യ വിഷബാധ ഏറ്റിരുന്നു. അന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഹോട്ടൽ പൂട്ടിച്ചിരുന്നു. നാലു മാസം മുമ്പാണ് ഹോട്ടൽ വീണ്ടും പ്രവർത്തനം ആരംഭിച്ചത്.

Share This Article
Leave a comment