*ഭക്തരുടെ സുഗമമായ ദർശനം ഉറപ്പാക്കും
ശബരിമലയിൽ ഓൺലൈൻ ബുക്കിംഗേ ഉണ്ടാകൂ എന്നും നേരിട്ടുള്ള സ്പോട് ബുക്കിംഗ് പ്രായോഗികമല്ലെന്നും ദേവസ്വം മന്ത്രി വി എൻ വാസവൻ. ചിലർ ഇക്കാര്യത്തിൽ അഭിപ്രായ പ്രകടനം നടത്തുന്നത് കാര്യങ്ങൾ മനസിലാക്കാതെയാണെന്നും മന്ത്രി പറഞ്ഞു. എണ്ണത്തിൽ ക്രമീകരണം ഏർപ്പെടുത്തിയത് ഭക്തരുടെ സുഗമമായ ദർശനം ഉറപ്പുവരുത്താൻ വേണ്ടിയാണ്.
വിവിധ ഇടത്താവളങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ ഒരുക്കി ഭക്തരുടെ വിവരങ്ങൾ അവിടെ ശേഖരിക്കും. മാലയിട്ടു വരുന്ന എല്ലാ ഭക്തർക്കും സുഗമമായ ദർശത്തിനു വേണ്ട സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. ഭക്തരെ ചില രാഷ്ട്രീയ കക്ഷികൾ സ്വാർത്ഥ ലാഭത്തിനായി തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ഇത് ജനങ്ങൾ മനസിലാക്കുന്നുമുണ്ട്. രാഷ്ട്രീയ മുതലെടുപ്പു നടത്താൻ ആരു ശ്രമിച്ചാലും അതിനെ കർശനമായി നേരിടുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
