എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രൊഫസർ ജി എൻ സായിബാബ അന്തരിച്ചു. ഹൈദരാബാദിൽ ചികിത്സയിലിക്കെയാണ് അന്ത്യം. 58 വയസായിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തടവിലടയ്ക്കപ്പെട്ട സായിബാബ പത്തു വർഷത്തെ ജയിൽ വാസത്തിന് ശേഷം കുറ്റവിമുക്തനാക്കപ്പെട്ടു. തുടർന്ന് ഈ വർഷം മാർച്ചിലാണ് സായിബാബ പുറത്തിറങ്ങിയത്.
2013 ൽ യു പി എ സർക്കാരിന്റെ കാലത്താണ് സായിബാബ അടക്കമുള്ളവർക്കെതിരെ മഹാരാഷ്ട്ര സർക്കാരും എൻ ഐ എയും അന്വേഷണം ആരംഭിക്കുന്നത്. ആദിവാസി വിഭാഗങ്ങൾക്കെതിരെ ഓപ്പറേഷൻ ഗ്രീൻ ഹണ്ട് എന്ന പേരിൽ നടത്തിയ അതിക്രമങ്ങൾക്കെതിരെ സായിബാബ അടക്കമുള്ളവർ രംഗത്ത് എത്തിയിരുന്നു. തുടർന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.