കട്ടപ്പന സിഐ ചമഞ്ഞ് എട്ടു വയസുകാരിയുമായി റൂമെടുത്ത കരാട്ടേ അധ്യാപകൻ അറസ്റ്റിൽ

At Malayalam
1 Min Read

കരാട്ടെ അധ്യാപകനായ പാസ്റ്റർ പോക്‌സോ കേസിൽ അറസ്റ്റിൽ. വിവിധ സ്‌കൂളുകളിൽ കരാട്ടെ അധ്യാപകനായി പ്രവർത്തിക്കുന്ന പെരുംതൊട്ടി ചക്കാലക്കൽ ജോൺസണെ (സണ്ണി – 51) യാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. സുവിശേഷ പ്രവർത്തനങ്ങൾ ചെയ്യുന്ന പ്രതി ഹൈറേഞ്ചിലെ സ്‌കൂളുകളിൽ കരാട്ടെ പഠിപ്പിക്കുന്നുണ്ട്. കരാട്ടെ ക്യാമ്പിനെന്ന പേരിൽ ഇയാൾ എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായെത്തി കട്ടപ്പന നഗരത്തിലെ പൊലീസ് സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു.

കട്ടപ്പന സി ഐ ആണെന്നാണ് ലോഡ്ജ് നടത്തിപ്പുകാരോട് ജോൺസൺ പറഞ്ഞത്. എന്നാൽ നിലവിലെ കട്ടപ്പന സി ഐ സി പി ഒ ആയും എസ് ഐ ആയും വർഷങ്ങളോളം കട്ടപ്പന സ്റ്റേഷനിൽ ജോലി ചെയ്തിരുന്നതിനാൽ ലോഡ്ജ് ജീവനക്കാർക്ക് പരിചയമുണ്ടായിരുന്നു. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. പന്തികേട് തോന്നിയ ലോഡ്ജ് ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തിയപ്പോൾ കൂടെയുള്ളത് മകളാണെന്നാണ് ആദ്യം പ്രതി പറഞ്ഞത്. തുടർന്ന് ചോദ്യം ചെയ്യലിൽ മകളല്ലെന്ന് പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ഇതോടെ പ്രതിക്കെതിരെ കേസെടുക്കുകയായിരുന്നു.

Share This Article
Leave a comment