ഷാര്‍ജയിലേക്ക് പുറപ്പെട്ട AXB613 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ട്രിച്ചിയിൽ നിന്നും പുറപ്പെട്ട ഉടനേ ഏവരേയും ആശങ്കയിലാഴ്ത്തി തിരിച്ചിറക്കിയത്. ബോയിംഗ് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്നാണ് യാത്ര മുടങ്ങിയത്. 141 യാത്രക്കാരാണ് ഷാർജയിലേക്കു പുറപ്പെട്ട വിമാനത്തിലുണ്ടായിരുന്നത്.
വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു. വിമാനത്താവളത്തില്‍ ആംബുലന്‍സ് അടക്കം സജ്ജമാക്കിയിരുന്നു. 20 ആംബുലന്‍സുകളാണ് തയ്യാറാക്കിയിരുന്നത്.