സംസ്ഥാന ജലസേചന വകുപ്പിൻ്റെ മൈലമൂട് സ്റ്റേഷനിൽ മഞ്ഞ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്ന സാഹചര്യത്തിൽ വാമനപുരം നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്താൻ നിർദേശം.
കേന്ദ്ര ജലകമ്മീഷന്റെ (CWC) വെള്ളൈക്കടവ് സ്റ്റേഷനിൽ മഞ്ഞ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്ന സാഹചര്യത്തിൽ കരമന നദിക്കരയിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്.
ജാഗ്രതാ നിർദേശമുള്ളതിനാൽ യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കാനും നിർദേശം.
ആവശ്യമുണ്ടെങ്കിൽ അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാനും തയ്യാറാകേണ്ടതാണ്.