എം ടി യുടെ വീടുമായുള്ള ബന്ധം ശാന്തയ്ക്ക് മോഷണം എളുപ്പമാക്കി

At Malayalam
1 Min Read

എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടത്തിയ വീട്ടിലെ സഹായിയായിരുന്ന ശാന്ത, ശാന്തയുടെ ബന്ധുവായ പ്രകാശൻ എന്നിവരുമായി നടത്തിയ തെളിവെടുപ്പ് പൂർത്തിയായതായി പൊലിസ് അറിയിച്ചു. ആഭരണങ്ങൾ മോഷ്ടിച്ചെടുത്ത് വിൽപ്പന നടത്തിയ കോഴിക്കോട് പ്രവർത്തിക്കുന്ന മൂന്ന് സ്വർണ കടകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പൂർണമായത്.

തെളിവെടുപ്പിനിടയിൽ പ്രതികൾ വിൽപ്പന നടത്തിയ ചില ആഭരണ ഭാഗങ്ങൾ കടകളിൽ നിന്ന് പൊലിസ് കണ്ടെടുത്തു. കോഴിക്കോട് കമ്മത്ത് ലൈനിലുള്ള കടകളിലായിരുന്നു മോഷണം നടത്തിയ ആഭരണങ്ങൾ വിറ്റതെന്ന് പ്രതികൾ നടക്കാവ് പൊലിസിനോട് ചോദ്യം ചെയ്യലിനിടെ പറഞ്ഞിരുന്നു. മോഷണം പോയ ആഭരണങ്ങൾ പൂർണമായും കണ്ടെടുക്കാനാവില്ലെന്നാണ് പൊലിസ് പറയുന്നത്. മിക്ക ആഭരണങ്ങളും ഉരുക്കുകയോ അല്ലെങ്കിൽ മുറിച്ചു വിൽക്കുകയോ ചെയ്തതായി വ്യാപാരികൾ അറിയിച്ചിട്ടുണ്ട്. അതിൽ ബാക്കി വന്ന ചില ആഭരണഭാഗങ്ങളാണ് ഇപ്പോൾ പൊലിസ് കണ്ടെത്തിയിരിക്കുന്നത്.

ഏകദേശം നാലു വർഷത്തിനുള്ളിലാണ് ശാന്ത ആഭരണങ്ങൾ വീട്ടിൽ നിന്നും കവർന്നത്. മുകളിലെ നിലയിൽ പല ആവശ്യങ്ങൾക്കായി ശാന്തയാണ് പലപ്പോഴും പോകാറുള്ളത്. ഇവിടെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ താക്കോൽ ഉപയോഗിച്ച് തുറന്ന് കുറേശ്ശെയാണ് കൊണ്ടുപോയിരുന്നത്. അതിനാൽ പെട്ടന്ന് സംശയമൊന്നും തോന്നിയിരുന്നില്ല.

മകൾ ആഭരണങ്ങൾ ലോക്കറിലേക്ക് മാറ്റിയതായാണ് എം ടിയുടെ കുടുംബം കരുതിയിരുന്നത്. ലോക്കറിലും വീട്ടിലും ആഭരണങ്ങൾ ഇല്ല എന്നു കണ്ടെത്തിയതിനെ തുടർന്നാണ് പരാതിപ്പെട്ടത്. സാധാരണ മോഷ്ടാക്കളെ പ്പോലെ പൂട്ടുപൊളിക്കുകയോ അലമാര കുത്തി തുറക്കുകയോ ചെയ്യാത്തതിനാൽ വീട്ടിനുള്ളിൽ ഉള്ളവർ തന്നെയാണ് മോഷണം നടത്തിയത് എന്ന രീതിയിലാണ് പൊലിസ് അന്വേഷണം നടത്തിയതും പ്രതികളെ കുടുക്കിയതും.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment