തിരുവനന്തപുരം മേയറും കെ എസ് ആർ ടി സി ബസ് ഡ്രൈവറുമായുള്ള പ്രശ്നത്തിൽ പൊലീസിന് കോടതിയുടെ വിമർശനം. കെ എസ് ആർ ടി സി ഡ്രൈവർ യദുവിൻ്റെ പരാതിയിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന് വഞ്ചിയൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് നിർദേശിച്ചു.
മേയറും സംഘവും സഞ്ചരിച്ച കാർ കണ്ടെത്താത്തത് എന്ത് കൊണ്ടെന്ന് കോടതി ചോദിച്ചു. ഇതുവരെയുള്ള അന്വേഷണറിപ്പോർട്ട് ഈ മാസം 22 ന് സമർപ്പിക്കാനും കോടതി നിർദേശിച്ചു.