അടുത്ത വർഷത്തെ (2025) പൊതു അവധി ദിനങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. അടുത്ത വർഷത്തെ ആറ് പൊതു അവധി ദിനങ്ങൾ ഞായറാഴ്ചയാണ് വരുന്നത്. ഓണം ഉൾപ്പടെ 2025 സെപ്റ്റംബർ മാസത്തിൽ 6 ദിവസങ്ങൾ അവധിയായിരിക്കും. കൂടുതൽ അവധി ദിനങ്ങളും സെപ്റ്റംബറിൽ തന്നെയാണ് വരുന്നത്. വിഷുവും അംബേദ്കർ ജയന്തിയും ഗാന്ധി ജയന്തിയും വിജയദശമിയും ഒരേ ദിവസം വരുന്നത് അവധി പ്രേമികളിൽ നിരാശയുണ്ടാക്കും.
2025 ലെ അവധി ദിനങ്ങൾ ചുവടെ
ജനുവരി
മന്നം ജയന്തി : ജനുവരി- 2 – വ്യാഴം
റിപ്പബ്ലിക് ദിനം : ജനുവരി- 26 – ഞായര്‍
ഫെബ്രുവരി
ശിവരാത്രി : ഫെബ്രുവരി – 26 – ബുധന്‍
മാർച്ച്
ഈദ് – ഉല് – ഫിത്തര്‍ : മാര്‍ച്ച് – 31 – തിങ്കള്‍
ഏപ്രില്‍
ഏപ്രില്‍ -14 – തിങ്കള്‍വിഷു / ബി ആര് അംബേദ്കര്‍ ജയന്തി
പെസഹ വ്യാഴം – 17 – വ്യാഴം,
ദുഃഖ വെള്ളി – 18
ഈസ്റ്റര്‍ – 20 – ഞായര്‍
മേയ്
മേയ് ദിനം : 01 – വ്യാഴം
ജൂണ്‍
ബക്രീദ് : 06 – വെള്ളി
ജൂലൈ
മുഹറം : 06 – ഞായര്‍
കര്‍ക്കടക വാവ് : 24 – വ്യാഴം
ഓഗസ്റ്റ്
സ്വാതന്ത്ര്യ ദിനം : 15 – വെള്ളി
അയ്യങ്കാളി ജയന്തി : 28 – വ്യാഴം
സെപ്റ്റംബർ
ഒന്നാം ഓണം : 04 – വ്യാഴം
തിരുവോണം : 05 – വെള്ളി
മൂന്നാം ഓണം : 06 – ശനി
നാലാം ഓണം / ശ്രീനാരായണഗുരു ജയന്തി : 07 – ഞായര്‍
ശ്രീകൃഷ്ണ ജയന്തി : 14 – ഞായര്‍
ശ്രീനാരായണഗുരു സമാധി : 21 – ഞായര്‍
ഒക്ടോബർ
മഹാനവമി : 01 – ബുധന്‍
ഗാന്ധി ജയന്തി / വിജയ ദശമി : 02 – വ്യാഴം
ദീപാവലി : 20 – തിങ്കള്‍
ഡിസംബർ
ക്രിസ്മസ് : 25 – വ്യാഴം
നെഗോഷ്യബിൾ ഇന്‍സ്ട്രുമെന്റ് അനുസരിച്ചുള്ള അവധി ദിവസങ്ങള്‍
ഫെബ്രുവരി 20 ശിവരാത്രി, ഈദുല്‍ ഫിത്ര്, ഏപ്രില്‍ 14- വിഷു, അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 18 – ദുഃഖവെള്ളി, മേയ് 1 – മേയ് ദിനം, ജൂണ്‍ ആറ് – ബക്രീദ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം, സെപ്റ്റംബര്‍ 4 – ഒന്നാം ഓണം, സെപ്റ്റംബര്‍ 5 – തിരുവോണം, നബിദിനം. ഒക്ടോബര്‍ – 1 മഹാനവമി, ഒക്ടോബര്‍ – 2 ഗാന്ധി ജയന്തി, വിജയദശമി, ഒക്ടോബര്‍ – 20 ദീപാവലി, ഡിസംബര്‍ – 25 ക്രിസ്മസ്.
