തിരുവോണം ബംബര്‍ ഒന്നാം സമ്മാനം അടിച്ചത് കർണാടക പാണ്ഡ്യപുര സ്വദേശി അൽത്താഫിന്
42കാരനായ അൽത്താഫ് മെക്കാനിക്കാണ്. വയനാട്ടിലെ ബന്ധുവീട്ടിലെത്തിയപ്പോൾ എടുത്ത ടിക്കറ്റിനാണ് സമ്മാനമായ 25 കോടി കിട്ടിയത്.വാടകവീട്ടിൽ കഴിയുന്ന അൽത്താഫിന് സ്വന്തമായി ഒരു വീട് വെക്കണമെന്നതാണ് ആദ്യത്തെ ആഗ്രഹം. മകളുടെ വിവാഹം നടത്തണമെന്നും മകന് മെച്ചപ്പെട്ട ഒരു ജോലി വേണമെന്നും അൽത്താഫ് പറയുന്നു.സുൽത്താൻ ബത്തേരിയിലെ കടയിൽനിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ടി ജി 434222 എന്ന ടിക്കറ്റാണ് ബത്തേരി ഗാന്ധി ജങ്ഷനിലെ എൻ ജി ആർ ലോട്ടറി വില്പനശാലയിൽ നിന്ന് വിറ്റത്. കർണാടക മൈസൂരു ഹുന്നൂർ ഹള്ളി സ്വദേശി നാഗരാജിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കട.