ടെക്‌നിക്കൽ അസിസ്റ്റന്റ് അഭിമുഖം 21ന്

At Malayalam
1 Min Read

സാമൂഹ്യനീതി വകുപ്പ്, മെയിന്റനൻസ് ട്രിബ്യൂണലുകളിലായി പ്രവർത്തിക്കുന്ന നെടുമങ്ങാട്, തിരുവനന്തപുരം, റവന്യൂ സബ് ഡിവിഷൻ ഓഫീസുകളിൽ ടെക്‌നിക്കൽ അസിസ്റ്റന്റുമാരെ നിയമിക്കുന്നു. കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രായപരിധി 18നും 25നും ഇടയിൽ.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. വേർഡ് പ്രോസസിങിൽ സർക്കാർ അംഗീകൃത കംപ്യൂട്ടർ കോഴ്‌സ് പാസായിരിക്കണം. എം എസ് ഡബ്ല്യൂ യോഗ്യതയുള്ളവർക്കും കൗൺസിലിങിൽ പരിചയമുള്ളവർക്കും മുൻഗണനയുണ്ടായിരിക്കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങും അറിഞ്ഞിരിക്കണം.

താത്പര്യമുള്ളവർ ഒക്ടോബർ 21 രാവിലെ 10.30ന് തിരുവനന്തപുരം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471- 2343241

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment