പ്രയാഗാ മാർട്ടിനും ശ്രീനാഥ് ഭാസിക്കും പൊലിസിൻ്റെ നോട്ടിസ്. ഗുണ്ടാനേതാവായ ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടൽ റൂമിൽ ഇവർ എത്തിയതിൻ്റെ പേരിലെടുത്ത കേസിലാണ് ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകിയിരിക്കുന്നത്. മയക്കു മരുന്നുമായി ഓം പ്രകാശിനെ പൊലിസ് ഈ ഹോട്ടലിൽ നിന്നു പിടി കൂടിയിരുന്നു.
ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലിസ് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കേസിൽ ഓം പ്രകാശടക്കം മൂന്നു പേരെയാണ് അറസ്റ്റു ചെയ്തിട്ടുള്ളത്. ഇതിനിടെ ശ്രീനാഥ് ഭാസിയുടെ വീടുകളിൽ നോട്ടിസ് നൽകുന്നതിനായി പൊലിസ് എത്തിയെങ്കിലും ശ്രീനാഥ് എങ്ങും ഉണ്ടായിരുന്നില്ല. നോട്ടിസ് നൽകി പൊലിസ് തിരികെ പോന്നു.
പ്രയാഗ മാർട്ടിൻ എറണാകുളം ഡി സി പി ഓഫിസിലോ മരട് പൊലിസ് സ്‌റ്റേഷനിലോ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് പൊലിസ് നോട്ടിസ് നൽകിയിരിക്കുന്നത്.
