4 വയസിനു മുകളിൽ ഹെൽമറ്റ് നിർബന്ധം, 14 വയസു വരെ കാറുകളിൽ പ്രത്യേക സീറ്റ്

At Malayalam
1 Min Read

സംസ്ഥാനത്ത് നാലു വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാക്കുന്നു. കൂടാതെ 14 വയസു വരെ പ്രായമുള്ള കുട്ടികൾക്ക് കാറുകളിൽ പ്രത്യേക സീറ്റും നിഷ്ക്കർഷിക്കും. ഒരു വയസു മുതൽ നാലു വയസു വരെയുള്ള കുട്ടികൾക്ക് പിൻസീറ്റിൽ പ്രത്യേക സീറ്റും നാലു മുതൽ 14 വയസു വരെ പ്രായമുള്ള കുട്ടികൾക്ക് പ്രത്യേക മാതൃകയിലുള്ള സീറ്റുകളുമാണ് തയ്യാറാക്കേണ്ടത്.

നാലു വയസു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ ഉയരത്തിന് അനുസരിച്ച് സീറ്റ് തയ്യാറാക്കണമെന്നാണ് ഗതാഗത കമ്മീഷണർ നിര്‍ദേശിച്ചിരിക്കുന്നത്. ഇരുചക്ര വാഹനയാത്രയിൽ കുട്ടികളെ രക്ഷിതാക്കളുമായി ബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിക്കുന്നത് അപകടം കുറയ്ക്കുമെന്നും ഗതാഗത കമ്മീഷണർ പറഞ്ഞു. ഇത് സംബന്ധിച്ച് ഒക്ടോബർ, നവംബർ മാസങ്ങളിൽ പ്രചാരണവും മുന്നറിയിപ്പും നല്‍കും. ഡിസംബർ മാസം മുതൽ പിഴ ഈടാക്കുമെന്നും കമ്മിഷണർ അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment