ഒടുവിൽ കസേരയായി

At Malayalam
0 Min Read

നിലമ്പൂർ എ എൽ എയായ പി വി അൻവറിന് നിയമസഭയിൽ ഇരിപ്പിടം അനുവദിച്ചു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിലാണ് ഇരിപ്പിടമനുവദിച്ചത്. നിയമസഭ സെക്രട്ടേറിയേറ്റിൻ്റേതാണ് തീരുമാനം. പ്രതിപക്ഷ നിരയിലും ഭരണപക്ഷ നിരയിലും ഇരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു അൻവർ. സി പി എം നോടും ഇടതു മുന്നണിയോടും ഇടഞ്ഞ അൻവർ അന്നു മുതൽ നിയമസഭയിലെ ഇരിപ്പിടത്തിൻ്റെ കാര്യവും പറയുന്നുണ്ട്. സ്ഥലം അനവദിച്ചില്ലെങ്കിൽ നിയമസഭയ്ക്കുള്ളിൽ തോർത്തുമുണ്ട് വിരിച്ച് നിലത്തിരിക്കുമെന്നും അൻവർ മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞിരുന്നു.

Share This Article
Leave a comment