ഇടുക്കി ജില്ലാ മെഡിക്കൽ ഓഫിസറെ സസ്പെൻ്റു ചെയ്തു

At Malayalam
1 Min Read

ഇടുക്കി ജില്ലാ മെഡിക്കൽ ഓഫിസറെ ആരോഗ്യ വകുപ്പ് സസ്പെൻ്റ് ചെയ്തു. കൈക്കൂലി വാങ്ങൽ അടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഡി എം ഒയ്ക്കെതിരെ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. ഡോ. എൽ മനോജിനെയാണ് അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തത്.

ഡി എം ഒ ക്ക് എതിരേയുള്ള അന്വേഷണം പൂർത്തിയാക്കി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ടു സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. സസ്പെൻഷനിലായ ഡി എം ഒ ഡോ. എൽ മനോജിനു പകരം ഇടുക്കി ജില്ലാ മെഡിക്കൽ ഓഫിസിലെ ഡെപ്യൂട്ടി ഡി എം ഒ ആയ ഡോ. സുരേഷ് എസ് വർഗീസിന് അധിക ചുമതല നൽകിയിട്ടുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment