സ്കിൽ ഡവലപ്മെന്റ് സെന്ററുകളിൽ കോ – ഓർഡിനേറ്റർ നിയമനം 

At Malayalam
1 Min Read

കേരളത്തിലെ പത്താംതരം പാസായ വിദ്യാർഥികൾക്ക് തൊഴിൽ അഭിരുചിയും വിവിധ തൊഴിൽ മേഖലകളോടുള്ള ആഭിമുഖ്യവും നൈപുണികളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പാലക്കാട് ജില്ലയിലെ 12 വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ സ്കിൽ സെന്റർ കോർഡിനേറ്റർമാരുടെ നിയമനത്തിന് ഒക്ടോബർ 14 വരെ അപേക്ഷിക്കാം.

എം ബി എ / എം എസ് ഡബ്ലു / ബി എസ് സി അഗ്രികൾച്ചർ / ബി ടെക് എന്നിവയാണ് യോഗ്യത. പ്രായപരിധി 20 – 35 വയസ്സ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ സമഗ്ര ശിക്ഷ കേരളയുടെ പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ല ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഒക്ടോബർ 15ന് രാവിലെ 10 മണിക്ക് ബി ആർ സി പറളി (ഗവൺമെന്റ് യു പി സ്കൂൾ എടത്തറ) യിൽ വച്ച് ഇന്റർവ്യൂ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0491- 2505995.

Share This Article
Leave a comment