ഓർമയിലെ ഇന്ന്

At Malayalam
1 Min Read

ഒക്ടോബർ -7

നാലപ്പാട്ട് നാരായണ മേനോൻ

പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനായിരുന്നു നാലപ്പാട്ട് നാരായണമേനോൻ (ജീവിതകാലം: 1887 ഒക്ടോബർ 7 – 1954 ഒക്ടോബർ 31). വിവർത്തനം, കവിതാരചന തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു അദ്ദേഹം.

വള്ളത്തോളിൻ്റെ പാരമ്പര്യത്തിൽ പെട്ട കവിയിൽ നിന്ന്‌ ദാർശനിക കവിയായി, തത്ത്വചിന്തകനായി വിലാപകാവ്യകാരനായി, വിവർത്തകനായി, ആർഷജ്ഞാനിയായി, അങ്ങനെ വ്യത്യസ്തങ്ങളായ വഴികളിലൂടെ യാത്ര ചെയ്ത്‌ സമഗ്രമായൊരു ജീവിതസങ്കൽപം സാക്ഷാത്കരിച്ച വ്യക്തിയായിരുന്നു നാലപ്പാട്ട്‌ നാരായണമേനോൻ. മലയാള കവിതയിലെ ഭാവഗീത പ്രസ്ഥാനത്തെ വികസിപ്പിച്ചതിൽ നാലപ്പാടൻ വലിയ പങ്കുവഹിച്ചിട്ടുണ്ട്‌. മനുഷ്യാവസ്ഥകളുടെ മിക്കവാറും മേഖലകളിലും അദ്ദേഹം രചനകൾ നടത്തി. ഓരോ വിഷയത്തിലും ഓരോ പുസ്തകമേ എഴുതിയിട്ടുള്ളൂ എങ്കിലും എഴുതിയവയൊക്കെ ബൃഹദ്‌ഗ്രന്ഥങ്ങളായിരുന്നു.

- Advertisement -

മലയാളിയുടെ ഭാവുകത്വത്തിന്‌ വികാസം പകർന്ന എഴുത്തുകാരനായിരുന്നു നാലപ്പാട്ട്‌ നാരായണമേനോൻ. വളരെ കുറച്ചേ എഴുതിയിട്ടുള്ളൂവെങ്കിലും മലയാള സാഹിത്യത്തിൽ അദ്ദേഹത്തിന്‌ വളരെ വലിയൊരു സ്ഥാനമാണുള്ളത്‌.വിക്ടർ യുഗോവിന്റെ ‘പാവങ്ങൾ’ എന്ന ഫ്രഞ്ച് നോവൽ ആദ്യമായി വിവർത്തനം ചെയ്തത് അദ്ദേഹമാണ്. മറ്റൊരു പ്രശസ്ത ഗ്രന്ഥമാണ് കണ്ണുനീർത്തുള്ളി.

Share This Article
Leave a comment