ഓം പ്രകാശിനെതിരെയുള്ള റിമാൻ്റ് റിപ്പോർട്ടിൽ ശ്രീനാഥ് ഭാസിയും പ്രയാഗാ മാർട്ടിനും

At Malayalam
1 Min Read

ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ പേരിലുള്ള ലഹരി കേസിൽ സിനിമാ അഭിനേതാക്കളായ ശ്രീനാഥ് ഭാസിയുടേയും പ്രയാഗാ മാർട്ടിൻ്റെയും പേരുമുണ്ട്. ഇവർ രണ്ടു പേരും ഓം പ്രകാശ് താമസിച്ചിരുന്ന മുറിയിൽ സന്ദർശനം നടത്തിയിരുന്നതായി പൊലിസിൻ്റെ റിമാൻ്റ് റിപ്പോർട്ട്. ബേബി ചലപതി എന്ന വ്യക്തിയുടെ പേരിൽ ബുക്ക് ചെയ്തിരുന്ന മുറിയിൽ സ്ത്രീകൾ അടക്കം 20 ഓളം പേർ എത്തിയതായും പൊലിസിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ടിൽ പേര് പരാമർശിച്ചിട്ടുള്ള എല്ലാവരേയും ചോദ്യം ചെയ്യാനാണ് പൊലിസ് ഉദ്ദേശിക്കുന്നത്. ലഹരി പദാർത്ഥങ്ങൾ കൈവശം വച്ചതിന് കൊച്ചിയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന് ഓംപ്രകാശിനെ കഴിഞ്ഞ ദിവസം പൊലിസ് പിടി കൂടിയിരുന്നു. ഇയാൾക്കെതിരെ ചാർജു ചെയ്ത റിമാൻഡ് റിപ്പോർട്ടിലാണ് അഭിനേതാക്കളുടെ പേരുമുള്ളത്.

തിരുവനന്തപുരം കേന്ദ്രീകരിച്ച് ഗുണ്ടാപ്രവർത്തനങ്ങൾ നടത്തുന്ന ഓം പ്രകാശ് കുറച്ചു ദിവസങ്ങളായി കൊച്ചിയിൽ തങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട പൊലിസ് ഹോട്ടലിൽ എത്തി പരിശോധന നടത്തിയപ്പോഴാണ് മയക്കു മരുന്ന് പിടികൂടിയത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment