ചോദ്യം ചെയ്യലിന് സ്വയം താത്പര്യം പ്രകടിപ്പിച്ച് എത്തിയ നടൻ സിദ്ദിഖ് എത്തിയത് മറ്റൊരു സ്ഥലത്ത്. തിരുവനന്തപുരത്തെ കമ്മിഷണർ ഓഫിസിലാണ് രാവിലെ സിദ്ദിഖ് ഹാജരായത്. ഉദ്യോഗസ്ഥർ അവിടെ നിന്നും സിദ്ദിഖിനെ കൻ്റോൺമെൻ്റ് സ്‌റ്റേഷനിലെ കൺട്രോൾ സെൻ്ററിലേക്ക് അയച്ചു.
ചോദ്യം ചെയ്യലിനു ഹാജരാകാൻ താൻ തയ്യാറാണെന്ന് കാട്ടി സിദ്ദിഖ് പൊലിസിന് മെയിൽ അയച്ചിരുന്നു. നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണറാണ് സിദ്ദിഖിൻ്റെ കേസ് അന്വേഷിക്കുന്നത്. അദ്ദേഹമാണ് ഹാജരാകാൻ സിദ്ദിഖിന് നോട്ടീസയച്ചതും. ഇന്ന് സിദ്ദിഖിനെ ചോദ്യം ചെയ്ത് തിരിച്ചയക്കും.