സംസ്ഥാന പട്ടിക വർഗ വികസന വകുപ്പിൽ ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകിയും സ്ഥലം മാറ്റം നൽകിയും സർക്കാർ ഉത്തരവിറങ്ങി. പ്രോജക്ട് ഓഫിസർ, ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റൻ്റ് ഡയറക്ടർ, ട്രൈബൽ ഡെവലപ്മെൻ്റ് ഓഫിസർ തസ്തികകളിലാണ് സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും അനുവദിച്ച് ഉത്തരവിറങ്ങിയത്.
നിലവിൽ കാസർഗോഡ് ട്രൈബൽ ഡെവലപ്മെൻ്റ് ഓഫിസർ മല്ലിക എം ന് സ്ഥാനക്കയറ്റം നൽകി നെടുമങ്ങാട് ഐ ടി ഡി പി ഓഫിസറായും കാഞ്ഞിരപ്പള്ളി അസിസ്റ്റൻ്റ് പ്രോജക്ട് ഓഫിസർ ജോളിക്കുട്ടി കെ ജി യെ ട്രൈബൽ ഡെവലപ്മെൻ്റ് ഓഫിസറായി സ്ഥാനക്കയറ്റം നൽകി അടിമാലി ട്രൈബൽ ഡെവലപ്മെൻ്റ് ഓഫിസിലും നിയമിച്ചു.
നൂൽപ്പുഴ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ സീനിയർ സൂപ്രണ്ട് മോഹൻ ദാസ് കെ കെ യെ ട്രൈബൽ ഡെവലപ്മെൻ്റ് ഓഫിസർ തസ്തികയിൽ സ്ഥാനക്കയറ്റം നൽകി കാസർഗോഡ് ട്രൈബൽ ഡെവലപ്മെൻ്റ് ഓഫിസിലും നിയമിച്ചിട്ടുണ്ട്.