സാമൂഹ്യനീതി വകുപ്പിനു കീഴിൽ കോഴിക്കോട് ജില്ലാ പ്രൊബേഷൻ ഓഫീസിൽ പ്രൊബേഷൻ അസിസ്റ്റന്റായി കരാർ വ്യവസ്ഥയിൽ നിയമനത്തിന് ഒക്ടോബർ 15 ന് അഭിമുഖം നടത്തും. എം എസ് ഡബ്ല്യുവും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത.
ഹോണറേറിയം പ്രതിമാസം 29,535 രൂപ. താൽപര്യമുള്ള ഉദ്യോഗാർഥികൾ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ, ആധാർ കാർഡ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, യോഗ്യത, ജനനതീയതി എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പുകൾ എന്നിവ സഹിതം 9.30 ന് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷൻ അസിസ്റ്റന്റ് ഓഫീസിൽ (ബി-ബ്ലോക്ക്, 5-ാം നില) എത്തണം കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495 – 2373575.