ചക്രവാതചുഴി തെക്കൻ കേരളത്തിനു മുകളിൽ; ന്യൂനമർദ്ദം ആയേക്കും

At Malayalam
0 Min Read

തെക്കൻ കേരളത്തിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. ബുധനാഴ്ചയോടെ ലക്ഷദ്വീപിന്‌ മുകളിൽ ഇത് ന്യുനമർദ്ദമായി ശക്തിപ്രാപിക്കാനാണ് സാധ്യത. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മുതൽ ലക്ഷദ്വീപ് വരെ തെക്കൻ കേരളം, തെക്കൻ തമിഴ്നാട് വഴി ന്യുനമർദ്ദപാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപകമായും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .

Share This Article
Leave a comment