സംസ്ഥാന സർക്കാരിൻ്റെ തിരുവോണം ബമ്പർ റെക്കോർഡ് വിൽപ്പനയിൽ. നറുക്കെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 66 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റു പോയതായാണ് ലോട്ടറി വകുപ്പിൽ നിന്ന് അറിയിക്കുന്നത്. 70 ലക്ഷം ടിക്കറ്റുകളാണ് വില്പനക്കായി നിലവിൽ പുറത്തു നൽകിയിരുന്നത്. ബാക്കി ടിക്കറ്റുകൾ ഉടൻ വിറ്റു പോകുമെന്നു തന്നെയാണ് വകുപ്പിൻ്റെ ഉറച്ച പ്രതീക്ഷ.
25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 20 പേർക്ക് ഒരു കോടി രൂപ വീതവും ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം രൂപയാണ്. 5 ലക്ഷം, 2 ലക്ഷം എന്നിങ്ങനെ നാലും അഞ്ചും സ്ഥാനക്കാർക്കും ലഭിക്കും. അവസാന സമ്മാനമാകട്ടെ 500 രൂപയുമാണ്. നിലവിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വില്പന നടന്നിരിക്കുന്നത് പാലക്കാട് ജില്ലയിലാണ്.