തല ഭിത്തിയിൽ ഇടിച്ച് ഭാര്യയെ കൊലപ്പെടുത്തി

At Malayalam
1 Min Read

കാസർഗോഡ് ഇന്നു പുലർച്ചെ ഭാര്യയെ കൊന്ന ഭർത്താവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. അമ്പലത്തറ സ്വദേശി 55 കാരനായ ദാമോദരനാണ് കൊലപാതക കേസിൽ അറസ്റ്റിലായത്. 41 വയസുള്ള ഭാര്യ ബീനയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് കൊലപാതകം നടന്നത്.

ദമ്പതികൾ തമ്മിൽ എല്ലാ ദിവസവും വഴക്കായിരുന്നുവെന്നാണ് അയൽപക്കത്തുള്ളവർ പറയുന്നത്. ഇന്നലെ പതിവു വഴക്കിനിടയിൽ കോപാകുലനായ ദാമോദരൻ, ബീനയെ കഴുത്തിനു കുത്തിപ്പിടിച്ചും തലപിടിച്ച് ഭിത്തിയിലിടിച്ചും കൊലപ്പെടുത്തുകയായിരുന്നു. അയാൾ തന്നെ പൊലിസിനോട് ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.

ഭാര്യയെ താൻ കൊന്നു എന്ന വിവരം ദാമോദരൻ തന്നെയാണ് നാട്ടുകാരോടൊക്കെ പറഞ്ഞത്. പൊലിസ് അറസ്റ്റു ചെയ്ത ദാമോദരൻ എല്ലാ കാര്യങ്ങളും പൊലിസിനോട് പറയുകയും ചെയ്തു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണന്ന് പൊലിസ് അറിയിച്ചു. ബീനയുടെ മൃതദേഹം പോസ്റ്റ് മോർട്ടം അടക്കമുള്ള നടപടികൾക്കായി ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment