മലയാളികളുടെ മനസിൽ ഇടംപിടിച്ച റേഡിയോ വാർത്താ അവതാരകൻ എം രാമചന്ദ്രൻ (91) അന്തരിച്ചു. 52 വർഷം ആകാശവാണിയിൽ വാർത്താ അവതാരകനായിരുന്നു. ഇന്ദിരാഗാന്ധി വധം മലയാളികൾ അറിഞ്ഞത് രാമചന്ദ്രന്റെ ശബ്ദത്തിലൂടെയാണ്.
കൗതുക വാർത്തകളിലൂടെ രാമചന്ദ്രനും അദ്ദേഹത്തിലൂടെ കൗതുക വാർത്തകളും കൂടുതൽ ജനപ്രിയമായി. ആക്ഷേപഹാസ്യ പരിപാടി സാക്ഷിയുടെ വിവരണത്തിലൂടെയും ശ്രദ്ധേയനായി. ടെലിവിഷൻ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് രാമചന്ദ്രൻ.