റേഷൻകട ലൈസൻസിനായി അപേക്ഷിക്കാം

At Malayalam
1 Min Read

ചിറയിൻകീഴ് താലൂക്കിലെ അഴൂർ ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളുടെ ഭാഗവും ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ എട്ട്, ഒൻപത് വാർഡുകളുടെ ഭാഗവും സ്ഥിതിചെയ്യുന്ന ആറടിപാതയിൽ പുതിയതായി അനുവദിച്ച റേഷൻ കടയിലേക്ക് ലൈസൻസിയെ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് (നോട്ടിഫിക്കേഷൻ നമ്പർ DSOTVM/1935/2021-CSI, പരസ്യ നമ്പർ 02/24) അപേക്ഷിക്കാം.

https://www.civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും അപേക്ഷ ഡൗൺലോഡ് ചെയ്യാം. ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷ നവംബർ രണ്ട് വൈകിട്ട് മൂന്നിന് മുൻപായി ജില്ലാ സപ്ലൈ ഓഫീസിൽ സമർപ്പിക്കണം. നിർദ്ദിഷ്ട ഫോറത്തിലല്ലാത്തതും നിശ്ചിത തീയതിക്കകം ലഭ്യമല്ലാത്തതുമായ അപേക്ഷകൾ പരിഗണിക്കുന്നതല്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471- 2731240

Share This Article
Leave a comment