1968-ൽ വിമാന അപകടത്തിൽ കൊല്ലപ്പെട്ട തോമസ് ചെറിയാൻ്റെ ഭൗതിക ശരീരം ഏറ്റുവാങ്ങി

At Malayalam
1 Min Read

56 വർഷം മുമ്പ് (1968-ൽ) വിമാന അപകടത്തിൽ വീരമൃത്യു വരിച്ച കരസേനയിലെ ഇ എം ഇ വിഭാഗത്തിലെ സൈനികൻ തോമസ് ചെറിയാൻ്റെ ഭൗതിക ശരീരം ഇന്നലെ പൂർണ സൈനിക ബഹുമതികളോടെ ശംഖുമുഖത്തെ എയർഫോഴ്സ് സ്റ്റേഷനിൽ ഏറ്റുവാങ്ങി. പാങ്ങോട് മിലിട്ടറി സ്‌റ്റേഷൻ കമാൻഡർ,
ശംഖുമുഖം എയർഫോഴ്‌സ് സ്‌റ്റേഷൻ കമാൻഡർ , സൈനികൻ്റെ അടുത്ത ബന്ധുക്കൾ, കേന്ദ്ര – സംസ്ഥാന സർക്കാരുക്കൾ കു വേണ്ടിയും മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ്, പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സലിൽ എം പി, ശംഖുമുഖം എയർ ഫോഴ്സ് സ്റ്റേഷൻ കമാൻഡർ
ഗ്രൂപ്പ് ക്യാപ്റ്റൻ ടി എൻ മണികണ്ഠൻ, തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി, സൈനിക വെൽഫെയർ ഡയറക്ടർ, റിട്ട : ക്യാപ്റ്റൻ ഷീബ രവി, കരസേനയിലെയും വ്യോമസേനയിലെയും സൈനിക ഉദ്യോഗസ്ഥർ, സഹോദരൻ തോമസ് തോമസ്, വീരമൃത്യു വരിച്ച സൈനികൻ്റെ ബന്ധുക്കൾ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.

ഇന്നലെ മുതൽ പാങ്ങോട് സൈനികാശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പൂർണ സൈനിക ബഹുമതികളോടെ ജന്മനാടായ പത്തനംതിട്ടയിലെ എലന്തൂരിൽ സംസ്കരിക്കും

Share This Article
Leave a comment