ഗായിക പി കെ മേദിനിയെ സ്പീക്കര്‍ ആദരിച്ചു

At Malayalam
1 Min Read

വയനാട് ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് കേരള നിയമസഭ ചരമോപചാരം അര്‍പ്പിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പ്രശസ്ത വിപ്ലവ ഗായിക പി കെ മേദിനി, കേരള നിയമസഭ സന്ദര്‍ശിച്ചു. സ്പീക്കറുടെ ചേംബറില്‍ എത്തിയ മേദിനിയെ സ്പീക്കര്‍ എ എന്‍ ഷംസീര്‍, നിയമസഭയുടെ ഉപഹാരം നല്‍കി ആദരിച്ചു.

ഗതാഗത വകുപ്പു മന്ത്രി കെ ബി ഗണേഷ് കുമാര്‍, എം എല്‍ എ മാരായ പി പി ചിത്തരഞ്ജന്‍, യു പ്രതിഭ, നിയമസഭാ സെക്രട്ടറി ഡോ എ കൃഷ്ണകുമാര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

93-ാം വയസ്സില്‍ പി കെ മേദിനി പാടിയ “വയനാടിന്‍ മനതാരില്‍ സ്നേഹം നിറയട്ടെ” എന്ന സംഗീത ആല്‍ബം സ്പീക്കര്‍ പ്രകാശനം ചെയ്തു.

തുടര്‍ന്ന് സ്പീക്കറുടെ ചേംബറില്‍ പഴയ വിപ്ലവ ഗാനങ്ങളും പി കെ മേദിനി ആലപിച്ചു.

- Advertisement -

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment