തിരുവനന്തപുരത്തു നിന്ന് മസ്ക്കറ്റിലേക്ക് പുറപ്പെട്ട വിമാനത്തിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് അടിയന്തരമായി വിമാനം നിലത്തിറക്കി. എയർ ഇന്ത്യ വിമാനമാണ് നിലത്തിറക്കിയത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
എന്നാൽ ടേക് ഓഫിനു തൊട്ടു മുമ്പാണ് പുക ഉയർന്നതെന്നും പറയുന്നു. യാത്രക്കാരെ തിരിച്ചിറക്കി ലോഞ്ചിൽ ഇരുത്തിയിരിക്കുകയാണ്. ആശങ്ക ആവശ്യമില്ലെന്നും യാത്രക്കാർക്ക് ഉടൻ മറ്റൊരു വിമാനം തയ്യാറക്കുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.