പി വി അൻവറിന് നോട്ടിസയച്ച് പി ശശി

At Malayalam
1 Min Read

പി വി അൻവർ എം എൽ എ ക്കെതിരെ വക്കീൽ നോട്ടീസയച്ച് സി പി എം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി ശശി. പി വി അൻവർ പാർട്ടി സെക്രട്ടറിക്ക് അയച്ച കത്തിൽ തനിക്കെതിരെ ഉന്നയിച്ച അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണം എന്ന് പി ശശി ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും ആരോപണങ്ങൾ തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമുള്ളതാണെന്നും പി ശശി പറയുന്നു.

പൊതുവേദികളിൽ, മാധ്യമങ്ങളെ വിളിച്ചു കുട്ടി നടത്തിയ വാർത്താ സമ്മേളനങ്ങളിൽ എല്ലാം ഉന്നയിച്ച പരാതികൾ നിരുപാധികം പിൻവലിച്ച് പൊതു സമൂഹത്തിനു മുന്നിൽ ഖേദം പ്രകടിപ്പിക്കണമെന്നുമാണ് പി ശശി ആവശ്യപ്പെട്ടിരിക്കുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment