മുക്കു പണ്ടത്തിൽ 916 വ്യാജ മുദ്ര പതിപ്പിച്ച് പണയം വച്ച് പണം തട്ടുന്ന സംഘത്തിലുള്ള ഒരാളെ കൊല്ലത്ത് പൊലിസ് പിടികൂടി. കൊല്ലം അയത്തിൽ വടക്കേവിള സ്വദേശി സുധീഷിനെയാണ് കൊല്ലം ഇരവിപുരം സ്റ്റേഷനിലെ പൊലിസ് ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തത്.
സുധീഷ് അംഗമായ സംഘത്തിലെ രണ്ടു സ്ത്രീകളെ കഴിഞ്ഞ ദിവസം പൊലിസ് പിടി കൂടിയിരുന്നു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ശൂരനാട് ഒളിവിൽ കഴിഞ്ഞിരുന്ന സുധീഷിനെ പിടി കൂടുകയായിരുന്നു. സംഘത്തിൽ ഇനിയും ചിലരു കൂടി ഉണ്ടെന്നും ഉടൻ അവരും പിടിയിലാകുമെന്നും ഇരവിപുരം പൊലിസ് പറഞ്ഞു. സ്വർണപണയ സ്ഥാപന ഉടമകൾ ഇക്കാര്യത്തിൽ തികഞ്ഞ ജാഗ്രത പാലിക്കണമെന്നും പൊലിസ് നിർദേശിച്ചു.
