എ ഡി ജി പി യെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു തന്നിട്ടുണ്ടെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഡി ജി പി യുടെ നേതൃത്വത്തിലുള്ള സംഘം എ ഡി ജി പിക്കെതിരെ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. റിപ്പോർട്ടു കിട്ടിയാലുടൻ ആവശ്യമായ നടപടികളിലേക്കു പോകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്നും ബിനോയ് വിശ്വം സി പി ഐ സംസ്ഥാന നിർവാഹക കൗൺസിൽ യോഗത്തെ അറിയിച്ചു.
എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ട വിഷയം യോഗത്തിൽ ചർച്ചയ്ക്കു വന്നപ്പോൾ കടുത്ത വിമർശനമാണ് നേതാക്കൾ ഉന്നയിച്ചത്. ഇത്തരം വിമർശനങ്ങൾക്കു മറുപടി പറയവേയാണ് വിഷയത്തിൽ അല്പം കൂടി കാത്തിരിക്കാൻ മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ട വിവരം ബിനോയ് വിശ്വം യോഗത്തെ അറിയിച്ചത്.