സ്റ്റാഫ് നഴ്‌സ് അഭിമുഖം 11ന്

At Malayalam
0 Min Read

പെരുങ്കടവിള സാമൂഹികാരോഗ്യകേന്ദ്രത്തിൽ സ്റ്റാഫ് നഴ്‌സിന്റെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഒക്ടോബർ 11 രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വച്ചാണ് അഭിമുഖം നടത്തുന്നത്.

ജനറൽ നഴ്‌സിങ് അല്ലെങ്കിൽ ബി എസ് സി നഴ്‌സിങ് ആണ് യോഗ്യത. കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്‌ട്രേഷനും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും അസൽരേഖകളുമായി അന്നേദിവസം രാവിലെ 10.30 ന് പെരുങ്കടവിള സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471- 2276169

Share This Article
Leave a comment