അർജുന്റെ ലോറി ഉടമ മനാഫിനും മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയ്ക്കുമെതിരെ കേസെടുത്ത് കർണാടകയിലെ അംഗോള പൊലീസ്. വ്യാജപ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മനാഫിനെതിരായ അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾ കാർവാർ എസ്‍ പിയും ശരിവച്ചു. മനാഫ് ആദ്യഘട്ടം മുതൽ തിരച്ചിൽ വഴി തിരിച്ചുവിടാൻ ശ്രമിച്ചെന്നും എസ് പി പറഞ്ഞു.