വൃദ്ധയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര വെൺപകൽ സ്വദേശിയായ സരസ്വതിയെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. 80 വയസായിരുന്നു ഇവരുടെ പ്രായം. മരണത്തിൽ അന്വേഷണം വേണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നു.
സരസ്വതി ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവർ ബന്ധുക്കളുമായി കുറച്ചു ദിവസങ്ങൾക്കു മുമ്പ് വഴക്കുണ്ടാക്കിയിരുന്നതായി നാട്ടുകാർ പറയുന്നു. നെയ്യാറ്റിൻകര പൊലിസെത്തി അനന്തര നടപടികൾ സ്വീകരിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ടു കിട്ടിയാൽ മാത്രമേ മരണത്തിലുള്ള ദുരൂഹത അറിയാനാകൂ എന്ന് പൊലിസ് അറിയിച്ചു.